തൃശൂർ: അന്യ സംസ്ഥാന തൊഴിലാളി സുരക്ഷ ഉറപ്പുവരുത്താൻ ഓൺലൈൻ പോർട്ടൽ ഉടൻ നടപ്പിലാക്കും. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലെ സൗകര്യം പരിശോധിച്ച് കണക്കുകൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ രൂപകൽപന ചെയ്തതാണ് ഓൺലൈൻ സംവിധാനം. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ വിവരങ്ങളും ഇതിന്റെ ഭാഗമായി സൂക്ഷിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ലേബർ ഓഫീസ് വഴിയാണ് കണക്കെടുപ്പ്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ.ഐ.സി സീനിയർ ടെക്‌നിക്കൽ ഡയറക്ടർ കെ. സുരേഷ്, ജില്ലാ ലേബർ എൻഫോഴ്സ്‌മെന്റ് ഓഫീസർ രാജേഷ് എന്നിവർ പങ്കെടുത്തു.