കാഞ്ഞാണി: ലോക്ക് ഡൗൺ നിയമ ലംഘകരെ കണ്ടെത്താൻ തീരദേശ മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം നടത്തി. അന്തിക്കാട് സി.ഐ മനോജ്കുമാർ, എസ്.ഐ. കെ.ജെ. ജിനേഷ്, വി.കെ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആകാശ നിരീക്ഷണം. പല സ്ഥലങ്ങളിലും ആളുകൾ കൂടി നിൽക്കുന്നതും കുട്ടികൾ കൂട്ടം കൂടി കളിക്കുന്നതായും ചിലയിടങ്ങളിൽ ചീട്ടുകളി നടക്കുന്നതായും കണ്ടെത്തി. ഡ്രോണിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ പരിശോധിച്ച് ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.ഐ. കെ.ജെ. ജിനേഷ് പറഞ്ഞു.