പാവറട്ടി : ബാങ്കിലെ പണം ഇനി പോസ്റ്റോഫീസ് വഴി വീട്ടിൽ പ്രായം ആയവരെയും അത്യാവശ്യക്കാരെയും ഈ കൊറോണ കാലത്ത് സഹായിക്കാൻ പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്. ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലെ പണം അവശ്യപ്പെടുന്നത് അനുസിരിച്ച് പോസ്റ്റ്മാൻ വീട്ടിൽ കൊണ്ട് വന്നു തരുന്ന പദ്ധതിയുമായി തപാൽ വകുപ്പ് ജനങ്ങളിലേക്ക്. ഒരാൾക്ക് കൂടിയത് 10000 രൂപ വരെ ഇങ്ങനെ പിൻവലിക്കാനാകും. അടുത്തുള്ള പോസ്റ്റോഫീസിലോ അല്ലെങ്കിൽ 0487- 2423531 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ വിളിച്ച് പണം ആവശ്യമുള്ള വ്യക്തി വിളിച്ച് പേരും മുഴുവൻ വിലാസവും അക്കൗണ്ട് ഉള്ള ബാങ്കിന്റെ പേരും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറും കൂടാതെ ക്വാറന്റൈനിൽ അല്ല എന്നുള്ള സത്യവാങ്മൂലവും നല്കണം. അടുത്ത ദിവസം തന്നെ പോസ്റ്റ്മാൻ പണവുമായി നിങ്ങളെ തേടി എത്തും. ക്വാറന്റൈൻ ഉള്ളവരും അത്യാവശ്യം ഇല്ലാത്തവരും തെറ്റായി വിവരം നൽകി ബുദ്ധിമുട്ടികരുത് എന്നു സബ് ഡിവിഷണൽ പോസ്റ്റർ ഇൻസ്പക്ടർ അറിയിച്ചു.