മാള: കൃഷ്ണൻകോട്ടയിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ജോയ് എന്നയാളുടെ കടയിൽ നിന്ന് ചെമ്മീനും കേരയും പിടിച്ചെടുത്ത് നശിപ്പിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ള മത്സ്യം പിടികൂടിയത്. പൊയ്യ പഞ്ചായത്തിൽ 10 മത്സ്യ വിൽപ്പനശാലകളിൽ പരിശോധന നടത്തി.