വടക്കാഞ്ചേരി: നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടെന്ന സന്ദേശവുമായി നാട്ടിലെത്തുന്ന പ്രവാസി മലയാളികൾക്കായി മുള്ളൂർക്കര പഞ്ചായത്തിൽ വിവിധ ക്ഷേമ പദ്ധതികൾ തയ്യാറായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മടങ്ങിവരേണ്ടി വരുന്ന വിദേശ മലയാളികൾക്ക് താമസിക്കാനായി പഞ്ചായത്തിൽ വീടുകൾ തയ്യാറായി കഴിഞ്ഞു. മികച്ച ക്വാറന്റൈൻ സംവിധാനവും, പരിചരണവും വീടുകളിൽ ലഭിക്കും. വിദേശത്തു നിന്നും മടങ്ങിയെത്തുന്നവരുടെയും, നിലവിൽ വിദേശത്ത് ഉള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുബങ്ങളെയും മുള്ളൂർക്കര പഞ്ചായത്ത് സംരക്ഷിക്കുമെന്ന് മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബ്ദുൾ സലാം അറിയിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനവും, സാന്ത്വന ചികിത്സയും പഞ്ചായത്തിൽ നടപ്പിലാക്കും.