കൊടുങ്ങല്ലൂർ: കൊവിഡ് ജാഗ്രത തുടരുന്ന സഹചര്യത്തിൽ ആർ.സി.സിയിലെ രോഗികൾ മുതൽ ഹാർട്ട് അറ്റാക്ക്, വൃക്ക, കരൾ രോഗികൾ തുടങ്ങിയ രോഗികൾക്ക് മരുന്ന് കിട്ടാൻ ബുദ്ധിമുട്ടുന്നവരെയും സാമ്പത്തികം ഇല്ലാത്തവരെയും സഹായിക്കാൻ പൊതുനന്മ ഫണ്ട് ഉപയോഗപ്പെടുത്താൻ അനുമതി തേടിയിട്ടുണ്ടെന്ന് ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ പറഞ്ഞു.

കയ്പമംഗലം നിയോജക മണ്ഡലത്തിലെ നിലവിലെ പ്രവർത്തനം വിലയിരുത്താൻ മതിലകം ബ്ലോക്കിൽ വിളിച്ച് ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരീക്ഷണത്തിൻ്റെ ഭാഗമായി വീട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റാത്തവരിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങളും ആവശ്യമായ സഹായങ്ങളും നൽകി വരുന്നത് തുടരും. ബ്ളോക്ക് പ്രസിഡന്റ് കെ.കെ അബീദലി, വൈസ് പ്രസിഡന്റ് ലൈനാ അനിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ: സാനു എം. പരമേശ്വരൻ, തഹസിൽദാർ കെ. രേവ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു..