പാവറട്ടി: വെന്മേനാട് കൂളി മസ്ജിദിലെ ജാറത്തിൽ ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പ്രാർത്ഥനയ്ക്കായി വിശ്വാസികൾ തടിച്ചു കൂടി. വിവരമറിഞ്ഞ് പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പൊലീസ് എത്തും മുമ്പേ പരിസരവാസികളെല്ലാം ഓടിപ്പോയി. പ്രാർത്ഥന നയിക്കാനായി എത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മാമ്പ വീട്ടിൽ മുഹമ്മദ് സാബീർ (41), മലപ്പുറം വളാഞ്ചേരി സ്വദേശി വിളക്കകത്ത് വീട്ടിൽ ഹൈദ്രോസ് (60), കാണിപ്പയ്യൂർ പണ്ടാറപറമ്പിൽ ഇബ്രാഹിം (42), വടക്കേക്കാട് അന്തിപറമ്പിൽ വീട്ടിൽ അഷറഫ്(52), എടക്കഴിയൂർ കറുത്ത വീട്ടിൽ മുഹമ്മദാലി (78) എന്നിരെ പാവറട്ടി എസ്.എച്ച്.ഒ: എം.കെ. രമേഷ്, എസ്.ഐ: പി.ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു.