തൃശൂർ: ഹോട്ടലുകൾ അടച്ചിട്ടതു കാരണം ബുദ്ധിമുട്ടിലായ ഉടമകൾക്കും, തൊഴിലാളികൾക്കും സർക്കാർ സഹായം നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ദേവസ്വം വഖഫ് ബോർഡുകളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടകക്കാരായ ഹോട്ടലുടമകൾക്ക് മൂന്ന് മാസത്തേക്ക് വാടക ഒഴിവാക്കുകയും ചെയ്യണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലയിലെ ഹോട്ടലുകളിലെ തൊഴിലാളികളെ നിലവിലെ ബുദ്ധിമുട്ടിനിടയിലും ഹോട്ടലുടമകൾ ഭക്ഷണവും താമസവും നൽകി സംരക്ഷിക്കുന്നുണ്ട്. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്തിൻ്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ജി.കെ പ്രകാശ്, ജില്ലാ സെക്രട്ടറി സി. ബിജുലാൽ, സുന്ദരൻ നായർ, എൻ.കെ കുമാരൻ, അമ്പാടി ഉണ്ണിക്കൃഷ്ണൻ, പി.എസ് ബാബുരാജ്, ടി.എ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.