ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ യൂണിയൻ പരിധിയിലെ ഒമ്പത് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റിയിലും കൊവിഡ് 19ന്റെ ഭാഗമായി പ്രവർത്തിക്കുന്ന സമൂഹ അടുക്കളകളിലേക്ക് ആവശ്യമായ ഭക്ഷ്യ ഉപയോഗ സാധനങ്ങൾ ഇന്ന് യോഗം ആഹ്വാനം ചെയ്തിട്ടുള്ള ഓരോ ഭവനങ്ങളിലെയും പ്രാർത്ഥനയ്ക്ക് ശേഷം എത്തിക്കാൻ യൂണിയൻ ഭാരവാഹികളുടെ വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ തീരുമാനിച്ചു.

എല്ലാ ശാഖാ ഭാരവാഹികളും സംരംഭത്തിൽ പങ്കാളികളാകണം. ലോകം നേരിടുന്ന മഹാമാരിയിൽ നിസ്വാർത്ഥമായ സേവനത്തിലൂടെ ഗുരുവായൂർ യൂണിയനും പോഷക സംഘടനകളും എന്നും സർക്കാരിനും സമൂഹത്തിനും ഒപ്പമുണ്ടാകുമെന്നും, ഓരോ ശാഖാ ഭാരവാഹികളും തങ്ങളെക്കൊണ്ട് കഴിയുംവിധം പങ്കാളികളാകണം. തങ്ങളുടെ പഞ്ചായത്തിന്റെ ചുമതലക്കാരായ ഭാരവാഹികളായ യൂണിയൻ ഭാരവാഹികളെ ബന്ധപ്പെട്ടു സഹകരിക്കണമെന്നും ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, സെക്രട്ടറി പി.എ. സജീവൻ എന്നിവർ അറിയിച്ചു.

ചുമതലക്കാരായ യൂണിയൻ ഭാരവാഹികളും വിവരങ്ങളും

വെങ്കിടങ്ങ് പഞ്ചായത്ത്: കെ.കെ. പ്രതീഷ് (9947447917)
മുല്ലശ്ശേരി പഞ്ചായത്ത്: വിമലാനന്ദൻ മാസ്റ്റർ (9446056095)
എളവള്ളി പഞ്ചായത്ത്: പി.എ. സജീവൻ (9947468370), കെ.കെ. രാജൻ (9947588251)
പാവർട്ടി പഞ്ചായത്ത്: രാമചന്ദ്രൻ തണ്ടിയേക്കൽ (9249224510)
ഗുരുവായൂർ മുനിസിപ്പാലിറ്റി: പി.കെ. മനോഹരൻ (9497314508), പി.എസ്. പ്രേമാനന്ദൻ (9447153622), കെ.ജി. ശരവണൻ (9526838135)
ചാവക്കാട് മുനിസിപ്പാലിറ്റി: എം.എ. ചന്ദ്രൻ (9447301015), പി.പി. സുനിൽകുമാർ (മണപ്പുറം - 9847203611)
കടപ്പുറം ഗ്രാമ പഞ്ചായത്ത്: പി.വി. ഷൺമുഖൻ (9447513653)
ഒരുമനയൂർ പഞ്ചായത്ത്: പി.പി. സുനിൽകുമാർ (9847203611)
വടക്കേക്കാട് പഞ്ചായത്ത്: ഗോപി തോട്ടുപുറത്ത് (9447670652)
പുന്നയൂർ പഞ്ചായത്ത്: കെ.കെ. പ്രധാൻ (9447384897)
പുന്നയൂർക്കുളം പഞ്ചായത്ത്: ഇ.ഐ. ചന്ദ്രൻ (9496301502)
കോ- ഡിനേറ്റർ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ചാണാശ്ശേരി സുഗതൻ (9447920276).