പാവറട്ടി: കൊവിഡ് - 19 മൂലം നാട്ടിൽ ജോലികൾ ചെയ്യാനാകാത്തതുകൊണ്ടും വിദേശത്തുള്ളവർക്ക് പണം അയക്കാൻ സാദ്ധ്യമല്ലാത്തതുകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നവർക്കായി ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്ക്
പലിശരഹിത സ്വർണ്ണ വായ്പാ പദ്ധതിയ്ക്ക് രൂപം നൽകി. ഏപ്രിൽ15 മുതൽ ജൂലായ് 15 വരെ വായ്പ എടുക്കുന്നവർക്കാണ് മൂന്നു മാസത്തെ പലിശ ഇളവു ചെയ്യുന്നത്. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് ഒരു തവണ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.
നിലവിലുള്ള സ്വർണ്ണ വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഒരു ഗ്രാമിന് 1562.50 രൂപ നിരക്കിൽ പരമാവധി 25000 രൂപയാണ് വായ്പയായി അനുവദിക്കുന്നത്. കൊവിഡ് 19 മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാത്രമായി ഈ വായ്പാ പദ്ധതി നിജപ്പെടുത്തിയിരിക്കുന്നു. ഈ നവ ഉദ്യമത്തിന് പിന്തുണ ഉണ്ടാവണമെന്നും സാമ്പത്തിക ശേഷിയുള്ളവർ ഈ വായ്പയെ ദുരുപയോഗം ചെയ്യരുതെന്നും ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ് അഭ്യർത്ഥിച്ചു.