ചേർപ്പ്: കൊവിഡ് കാലത്തും പപ്പട നിർമ്മാണ പ്രതിസന്ധിയിൽ തൊഴിലാളികൾ. ചേർപ്പ്, ഊരകം മേഖലകളിലെ പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ലോക്ക് ഡൗൺ കാലത്തും കടകൾ അടച്ചിരിക്കുന്ന സാഹചര്യത്തിൽ പപ്പടങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു.

വൻകിട കമ്പനികൾ അടച്ചതിനാൽ പപ്പട നിർമ്മാണ ജോലികൾ വീടുകളിൽ സജീവമായി നിർമ്മാണത്തിന് ആവശ്യമായ ഉഴുന്ന് മാവിന് 90 രുപയിൽ നിന്ന് 140 രൂപ വരെയായി. ഇപ്പോൾ ഉഴുന്നു മാവിന്റെ അതേ വിലയാണ് ഒരു കിലോഗ്രാം പപ്പടത്തിനും ഒരു കിലോഗ്രാം പപ്പടത്തിനും. ഒരു കിലോ ഉഴുന്ന് മാവ് കൊണ്ട് 1.300 കിലോഗ്രാം പപ്പടം ഉണ്ടാക്കാനാകുമെന്ന് നിർമ്മാണ തൊഴിലാളികൾ പറയുന്നു വിഷു എത്തിയെങ്കിലും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ പപ്പട വിൽപ്പനയും കുറഞ്ഞു. പല പപ്പട നിർമ്മാണ വിൽപ്പനക്കാരും വീടുകളിൽ കയറിയിറങ്ങി വിൽപ്പന നടത്തേണ്ട സ്ഥിയിലുമാണ്.