അന്തിക്കാട്: രോഗബാധിതനായ കൂട്ടുകാരന് കാരുണ്യസ്പർശവുമായി ലോക്ക് ടൗണിലും സഹപാഠികളെത്തി. അന്തിക്കാട് സ്‌കുളിലെ 1987- 88 എസ്.എസ്.എൽ.സി ബാച്ച് സസ്‌നേഹം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു ദിനത്തിൽ സഹപാഠിയും സ്‌കൂൾ ലീഡറുമായിരുന്ന അരുണൻ മാക്കോത്തിന്റെ വസതിയിലെത്തിയാണ് വിഷു കൈനീട്ടം നൽകിയത്.
അസുഖത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന അരുണനും അമ്മയ്ക്കും സഹപാഠികളുടെ കാരുണ്യം ആശ്വാസമായി. ലോട്ടറി വിൽപ്പനക്കാരനായിരുന്ന അരുണന് ലോക്ക് ഡൗൺ നിരോധനം വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഭാവിയിലും അരുണനെ സഹായിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് സസ്‌നേഹം കൂട്ടായ്മ. വി.ബി. ലിബീഷ്, ഷൈജു ടി.എസ്, ചന്ദ്രൻ എം.എ, സിന്ധു സജീവ്, സുമതി. കെ.എ എന്നിവർ വിഷു കൈ നീട്ടം നൽകാനായെത്തി.