കാടുക്കുറ്റി: എസ്.എൻ.ഡി.പി യോഗം കാടുക്കുറ്റി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുശക്തി പുരുഷ സ്വയം സഹായ സംഘം ലോക്ക് ഡൗണിന്റെ സഹചര്യത്തിൽ രണ്ടാം ഘട്ട സാമ്പത്തിക ധനസഹായം അനുവദിച്ചു. നേരത്തെ കുടുംബ യൂണിറ്റിലെ 50 കുടുംബങ്ങൾക്ക് 500 രൂപ വീതം അടിയന്തര ധനസഹായം നൽകിയിരുന്നു. രണ്ടാം ഘട്ടം ധനസഹായമായി സംഘം കുടുംബങ്ങൾക്ക് 5000 രൂപ വീതം സംഘം കൺവീനർ കെ.ഡി. വിദ്യാസാഗർ വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് വി.ആർ. രജി, ജോ .കൺവീനർ വി.വി. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.