ഗുരുവായൂർ: ക്ഷേത്രത്തിലെ വഴിപാടുകളും ദേവസ്വം സ്ഥാപനങ്ങളിലെ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാക്കുന്ന സംവിധാനം നിലവിൽ വന്നു. ചൊവ്വാഴ്ച രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈൻ സംവിധാനം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തു നിന്നും ഓൺലൈൻ വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ടാറ്റ കൺസൽട്ടൻസി സർവീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. www.guruvayurdevaswom.in എന്ന വെബ്‌സൈറ്റിലൂടെ സേവനങ്ങൾ ലഭ്യമാകും. ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കൽ, നെയ്യ് വിളക്ക് വഴി പാടാക്കി പ്രത്യക ദർശന സൗകര്യം, അഡ്വാൻസ് ബുക്കിംഗ് എന്നീ സേവനങ്ങൾ ഓൺലൈനിലൂടെ ലഭിക്കും.
മറ്റ് വഴിപാടുകൾ, ദേവസ്വം ഗെറ്റ് ഹൗസുകളിലെ മുറികളുടെ ബുക്കിംഗ്, മേൽപ്പത്തൂർ ഓഡിറ്റോറിയം ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ ഉടൻ ആരംഭിക്കും. മൊബൈൽ ആപ് വഴിയുള്ള സേവനങ്ങളും ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.