കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേത്തല സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് അഡ്വ. സി.പി. രമേശൻ കൊടുങ്ങല്ലൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സി.കെ. ഗീതക്ക് തുക കൈമാറി. ബാങ്ക് സെക്രട്ടറി കെ.പി. സുമ, വൈസ് പ്രസിഡന്റ് വേണു വയമ്പനാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.