ചാലക്കുടി: കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് മഹാരാഷ്ട്രയിൽ നിന്നെത്തിയ മൂന്നുപേരെ ചാലക്കുടിയിൽ ആരോഗ്യ പ്രവർത്തകർ പിടികൂടി നിരീക്ഷണത്തിലാക്കി. ഇവരിൽ രണ്ടുപേർ ചാലക്കുടി പോട്ട സ്വദേശികളാണ്. കാറോടിച്ചിരുന്നയാളും മലയാളിയാണ്. പൂനയിൽനിന്നാണ് മൂവർ സംഘം എത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിയിലേയ്ക്ക് വന്നതാണെന്ന് പറയുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിനെ കാണാനായിരുന്നു കാറിലുള്ള യാത്ര. എന്നാൽ ആരോഗ്യ പ്രോട്ടോക്കാൾ ലംഘിച്ച ഇവരെ ചാലക്കുടി ഡിവൈ.എസ്.പി.സി.ആർ. സന്തോഷിന്റെ നിർദ്ദേശാനുസരമാണ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഇവരെ നഗരസഭയുടെ ഉത്തരവദിത്വത്തിലാണ് ചാലക്കുടിയിലെ ഒരു ലോഡ്ജിൽ നിരീക്ഷണത്തിലാക്കിയതെന്ന് സെക്രട്ടറി എം.എസ്. ആകാശ് പറഞ്ഞു. എന്നാൽ മറ്റുള്ള സംസ്ഥാനങ്ങളുടെ രേഖാമൂലമുള്ള അനുമതിയോടെയാണ് യാത്ര ചെയ്തതെന്ന് ഇവർ പറയുന്നു.