മാള: കൊവിഡ് 19 പശ്ചാത്തലത്തിൽ ബേക്കറി തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മാള മേഖലയിൽ പണിയെടുക്കുന്ന ബേക്കറി തൊഴിലാളികളാണ് നിവേദനം നൽകിയത്. അസംഘടിത തൊഴിലാളികൾ എന്ന നിലയിൽ സർക്കാർ പരിഗണിക്കാത്തതിനാൽ ഇവർ ദുരിതത്തിലാണ്. ലോക്ക് ഡൗൺ കാരണം ബേക്കറികളിൽ ഉത്പന്നങ്ങളുടെ നിർമ്മാണം വെട്ടിക്കുറച്ചിരിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്..