തൃശൂർ : പട്ടികജാതിക്കാരുടെ കാർഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതിത്തള്ളണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റു വായ്പകൾക്ക് രണ്ടു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. പൂർണ്ണമായും പലിശ ഒഴിവാക്കണം. ഈറ്റ - മുള ഉത്പന്നങ്ങൾ, നെയ്ത്തു തഴപ്പായ നിർമ്മാണം തുടങ്ങിയ പരമ്പതാഗത ചെറുകിട തൊഴിലിൽ ഏർപ്പെട്ടു ഉപജീവനം നടത്തുന്നവർ പട്ടിണിയിലാണെന്നും ഷാജുമോൻ വട്ടേക്കാട് വ്യക്തമാക്കി..