ചാലക്കുടി: പരിയാരം പഞ്ചായത്തിന്റെ സമുഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ചെലവിലേയ്ക്കുള്ള മുഴുവൻ തുകയും മോറേലി കുടുംബ ട്രസ്റ്റ് നൽകി. ട്രസ്റ്റ് പ്രസിഡന്റ് ജോസ് എം.കെ, പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി.ജോസിന് തുക കൈമാറി. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി, ട്രസ്റ്റ് ഭാരവാഹികളായ ജോഫി വർഗീസ്, എം.ഡി. ഡേവീസ് എന്നിവരും പഞ്ചായത്ത് സെക്രട്ടറിയും സന്നിഹിതരായിരുന്നു.
അടുത്ത ദിവസങ്ങളിൽ പഞ്ചായത്തിന് വിതരണം ചെയ്യുന്നതിന് ആയിരം തുണി മാസക്കുകളും നൽകും. ട്രസ്റ്റിന്റെ കീഴിലുള്ള കുടുംബങ്ങൾക്ക് സാനിറ്റൈസറും ഹാൻഡ് വാഷും അടങ്ങുന്ന കിറ്റുകൾ ഉത്തർപ്രദേശിൽ അദ്ധ്യാപകനായ മോറേലി ആന്റണി സംഭാവനയായി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. നിർധനരായ 25 രോഗികൾക്ക് കൊവിഡ് കാലത്ത് സാമ്പത്തിക സഹായവും ട്രസ്റ്റ് നൽകും.