ചേർപ്പ്: കടം വാങ്ങിയ സൈക്കിളിൽ ബംഗാൾ സ്വദേശി കൊൽക്കത്തയ്ക്ക് കടന്നു. പഴുവിലിൽ താമസിച്ചിരുന്ന മാഫിക്കുലാണ് (23) സ്ഥലം വിട്ടത്. രണ്ട് മാസം മുൻപായിരുന്നു മാഫിക്കുലിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം യുവാവ് പഴുവിലിൽ ജോലിക്കെത്തുകയായിരുന്നു. ലോക്ക് ഡൗൺ വന്നതോടെ ജോലി ഇല്ലാതായി. മുത്തുള്ളിയാലിലെ വീട്ടിൽ വാടകയ്ക്കാണ് ഇദ്ദേഹത്തിന്റെ സഹോദരൻ മജ്ബുൽ ഷേക് താമസിക്കുന്നത്. സുഹൃത്തുക്കൾ വീട്ടിൽ കാണാനെത്തിയപ്പോഴാണ് മാഷിക്കുൽ സൈക്കിൾ എടുത്ത് കൊൽക്കത്തയിലേക്ക് സ്ഥലം വിട്ട വിവരം അറിയുന്നത്. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ ഓഫാക്കിയ നിലയിലാണ്. സൈക്കിൾ ഇനി തിരികെ എത്തിക്കാൻ കഴിയില്ലെന്നതിനാൽ സൈക്കിളിന്റെ വിലയായ 8500 രൂപ ഉടമക്ക് മാഫിക്കുലന്റെ സഹോദരൻ മജ്ബൂർ ഷേക്ക് നൽകി.