തൃശൂർ: ഭാരതപ്പുഴയിലെ തടയണകൾ നിറച്ച് വേനൽ വരൾച്ച തടയാൻ മലമ്പുഴ ഡാം തുറന്നു. ജില്ലയിൽ വേനൽ കനത്തതോടെ വരൾച്ചാ നിവാരണത്തിന്റെ ഭാഗമായാണ് ഈ നടപടി. ഭാരതപ്പുഴയിലെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ടതാണ് തടയണകൾ.
ഇന്നലെ രാവിലെയാണ് മലമ്പുഴ അണക്കെട്ടിൽ നിന്ന് മുഖ്യ ഷട്ടർ ഒഴികെയുള്ള ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിട്ടത്. മലമ്പുഴ, മുക്കൈപുഴ, കല്പാത്തിപുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ജലസേചന വകുപ്പ് അതോറിറ്റി അറിയിച്ചു..