തൃശൂർ :ലോക്ക് ഡൗൺ മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട കലാകാരന്മാരെയും അനുബന്ധ പ്രവർത്തകരെയും സഹായിക്കുന്നതിന്റെ ഭാഗമായി 1,000 രൂപ വീതം രണ്ടു മാസം ധനസഹായം നൽകുന്ന സമാശ്വാസ പദ്ധതി സർക്കാർ നടപ്പാക്കും. കേരള സംഗീത നാടക അക്കാഡമിയുടെ വെബ്‌സൈറ്റിലൂടെ 20 മുതൽ അപേക്ഷ സമർപ്പിക്കാം.