ചാവക്കാട്: ലോക്ക്ഡൗൺ മൂലം ജോലി ഇല്ലാതായ പന്തൽ നിർമാണ തൊഴിലാളികൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്തിക്ക് ഹർജി നൽകി. കേരളത്തിൽ ഒരു ലക്ഷത്തോളം വരുന്ന പന്തൽ തൊഴിലാളികൾക്ക് ജോലി ഉണ്ടാകുന്നത് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. അതാണ് ഇപ്പോൾ കൊവിഡ് വൈറസ്മൂലം നഷ്ടപ്പെട്ടത്. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ തങ്ങൾ മുഴുപട്ടിണിയിലേക്ക് പോകുമെന്ന് പന്തൽ വർക്കേർസ് ഫെഡറെഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് യാസിർ അഭിപ്രായപ്പെട്ടു.