കയ്പമംഗലം: ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി അങ്ങാടിയിലെ തൊഴിലാളികൾക്ക് 24 ദിവസമായി നൽകി വരുന്ന കഞ്ഞിയും പുഴുക്കും വിതരണം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി നിർവഹിച്ചു. ജില്ല സെൽ കൺവീനർ പി.എസ്. അനിൽ കുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിബാസ് തേവർ കാട്ടിൽ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സിനോജ് ഏറാക്കൽ എന്നിവർ പങ്കെടുത്തു...