കൊടുങ്ങല്ലൂർ: കൊവിഡ് കാല മാനസിക പിന്തുണയ്ക്കായി കൊടുങ്ങല്ലൂർ നഗരസഭ ടെലി കൗൺസിലിംഗ് സെന്റർ ആരംഭിച്ചു. ലോക്ക് ഡൗൺ മൂലം വീട്ടിലിരിക്കേണ്ടി വന്നതിന്റെയും തൊഴിലും ഉപജീവനവും വിദ്യാഭ്യാസവും ബുദ്ധിമുട്ടിലായതിന്റെയും ഭാഗമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് നഗരസഭയിലെ കൗൺസലിംഗ് സെന്ററിലേക്ക് ഫോൺ മുഖാന്തരം ബന്ധപ്പെടാം. ലിഷാ ബാലൻ, അരുൺ . ജി, ശാരിക അശോക് എന്നിവരാണ് കൗൺസലിംഗ് നൽകുന്നത്. എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്കും, ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും പാലിയേറ്റീവ് പരിചരണത്തിലുള്ളവർക്കും ഈ കൗൺസലിംഗ് സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. വിളിക്കേണ്ട നമ്പർ : പകൽ 10 മുതൽ 2 വരെ – 0480 2808260, പകൽ 2 മുതൽ രാത്രി 8 വരെ - 9745260235..