തൃശൂർ: രണ്ടാംഘട്ടത്തിൽ 126.83 കോടിയുടെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്തു. ഇതോടെ സാമൂഹിക പെൻഷന്റെ രണ്ടാംഘട്ട വിതരണം 91.02 ശതമാനം പൂർത്തിയായി. 2.13 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഇതുവരെ രണ്ടാം ഘട്ട പെൻഷൻ ലഭിച്ചത്. ആദ്യ ഘട്ടത്തിൽ 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ 2019 ഡിസംബർ, 2020 ജനുവരി, ഫെബ്രുവരി, മാർച്ച്, മാസങ്ങളിലെയും ഏപ്രിൽ മാസത്തിലെ പെൻഷൻ അഡ്വാൻസായുമാണ് നൽകുന്നത്. കർഷക തൊഴിലാളി പെൻഷൻ 16.6 കോടി , വാർദ്ധക്യകാല പെൻഷൻ 70. 63 കോടി, വികലാംഗ പെൻഷൻ 11.51 കോടി, അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 4.92 കോടി, വിധവാ പെൻഷൻ 41.86 കോടി എന്നിങ്ങനെ ആകെ 145.58 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഇതുവരെ 96.66 ശതമാനം പെൻഷൻ വിതരണം പൂർത്തിയാക്കി.

തൃശൂർ താലൂക്ക് 41,439

ചാവക്കാട് 24,558

മുകുന്ദപുരം 32,203

ചാലക്കുടി 31,426

തലപ്പിള്ളി 36,362

കൊടുങ്ങല്ലൂർ 26,673

കുന്നംകുളം 20,669