കയ്പമംഗലം: ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി 11-ാം വാർഡിൽ നടത്തിയ പച്ചക്കറി കിറ്റ് വിതരണം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിബാസ് തേവർ കാട്ടിൽ നിർവഹിച്ചു. ഒ.ബി.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സിനോജ് ഏറാക്കലിന്റെ നേതൃത്വത്തിൽ വാർഡിലെ 101 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽ വാലിപറമ്പിൽ, ദിനേഷ് അരയംപറമ്പിൽ, ശിവദാസ് മണക്കാടൻ, സുധീർ പള്ളിപറമ്പിൽ എന്നിവർ പങ്കെടുത്തു.