tv-babu
ടി.വി ബാബുവിന്റെ കുടുംബത്തിനുള്ള എസ്.എൻ.ഡി.പി യോഗം ജന സെക്രട്ടറിയുടെ സഹായം കൈമാറി

പെരിങ്ങോട്ടുകര: കഴിഞ്ഞ ദിവസം നിര്യാതനായ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവിന്റെ കുടുംബത്തിനുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധനസഹായം കൈമാറി. മരണാനന്തര ആവശ്യങ്ങൾക്കും ഭാര്യ മാലതിയുടെ അടിയന്തര ചികിത്സയ്ക്കുമായാണ് വെള്ളാപ്പള്ളി നടേശൻ ഒരു ലക്ഷം രൂപ സഹായം അനുവദിച്ചത്.

വെള്ളാപ്പള്ളിക്കു വേണ്ടി യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർ ചേർന്ന് പഴുവിലിലെ ബാബുവിന്റെ വീട്ടിലെത്തി ഭാര്യ മാലതി ബാബുവിന് തുക നൽകി. എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് സൂര്യപ്രമുഖൻ തൈവളപ്പിൽ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ, നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.ആർ. ഷാജു, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോജനൻ അമ്പാട്ട്, സെക്രട്ടറി സി.എ. ശിവൻ, ബി.ഡി.വൈ.എസ് നാട്ടിക മണ്ഡലം പ്രസിഡന്റ് സഞ്ചു പള്ളിപ്പുറം, ബി.ഡി.ജെ.എസ് ചാഴൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അനി, ഉദയൻ എന്നിവർ സംബന്ധിച്ചു.