fishermens-bank
ഫിഷർമെൻസ് ബാങ്ക് ലോക്ക് ഡൗൺ സാഹചര്യത്തിൽ മെമ്പർമാർക്ക് നൽകുന്ന ധനസഹായം ബാങ്ക് പ്രസിഡന്റ് വാട്‌സൺ മാസ്റ്റർ വിതരണം ചെയ്യുന്നു

കയ്പമംഗലം: കൊവിഡ് 19 ലോക്ക് ഡൗൺ സാഹചര്യത്തിൽ കയ്പമംഗലം ഫിഷർമെൻസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ ചെലവിൽ ബാങ്ക് മെമ്പർമാർക്ക് 500 രൂപ വീതം ധനസഹായം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് വാട്‌സൺ മാസ്റ്റർ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ, സെക്രട്ടറി കെ.ബി. ആത്മാനുജൻ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു. മെമ്പർമാരുടെ വീടുകളിൽ ധനസഹായം എത്തിച്ചുകൊടുക്കും.