കാഞ്ഞാണി: ബി.ജെ.പി മണലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് മാസ്‌ക് വിതരണവും, അതിനോടനുബന്ധിച്ച് ഈ പ്രവർത്തനങ്ങൾക്ക് രാപ്പകൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സോണി, ഷറഫുദ്ദീൻ കെ.ബി, വികാസ് പി.വി, സാവിത്രി സി.സി, ഹോം ഗാർഡ് ജോസഫ് സി.ജെ എന്നിവരെ ആദരിച്ചു.
ബി.ജെ.പി മണലൂർ നിജോയക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ആർ.എസ്.എസ് തൃപ്രയാർ ഖണ്ഡ് സംഘചാലക് ദിവാകരൻ പഴങ്ങാൻ പറമ്പിൽ, ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത്, ബി.ജെ.പി മണലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ് പണിക്കശ്ശേരി, ബി.ജെ.പി നിയോജക മണ്ഡലം ഐ.ടി സെൽ കൺവീനർ രാജശേഖർ പൊറ്റെക്കാട്ട്, വസന്തൻ സി.എസ്, പ്രഭാകരൻ മാമ്പിള്ളി, സൂര്യനാരായണൻ എന്നിവർ പങ്കെടുത്തു.