news-photo
ജി.യു.പി സ്കൂൾ വിദ്യാർഥികളായ സഹോദരങ്ങൾ അവ്യുക്തും അനുക്തും

ഗുരുവായൂര്‍: ജി.യു.പി സ്കൂൾ വിദ്യാർഥികളായ സഹോദരങ്ങൾ അവ്യുക്തും അനുക്തും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1600 രൂപ നൽകി. തൻറെ ഒ.ബി.സി സ്കോളർഷിപ്പ് തുകയായ 1500 രൂപയാണ് 11കാരനായ അവ്യുക്ത് നൽകിയത്. അഞ്ച് വയസുകാരൻ അനുക്ത് തനിക്ക് വിഷുക്കൈനീട്ടമായ നൂറ് രൂപയാണ് നൽകിയത്. പിതാവ് പുത്തമ്പല്ലി സ്വദേശി ടി.ജി. ഷൈജുവിനൊപ്പം ബാങ്കിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രത്യേക അക്കൗണ്ടിൽ പണം കൈമാറിയത്.