ചാലക്കുടി: ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധയിൽ നട്ടം തിരിയുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണെന്ന് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടു. വിവിധ പ്രശ്‌നങ്ങളാൽ തകർന്നു നിൽക്കുകയാണ് ബസ് സർവീസ് മേഖലയെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളി ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ കഴിഞ്ഞാലും ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.