തൃശൂർ: കൊവിഡ് 19 രോഗബാധയിൽ നിന്ന് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരും രോഗമുക്തരായി. 4562 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊവിഡ് ബാധിതനായ രോഗിയുടെ ഫലം നെഗറ്റീവായതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇന്ന് ഡിസ്ചാർജ്ജ് ചെയ്യും. ഇതോടെ തൃശൂർ ജില്ലയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മുഴുവൻ പേരും രോഗവിമുക്തരായി.

ജില്ലയിൽ പതിമൂന്ന് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാൾ ആശുപത്രി വിട്ടു. ഇന്നലെ അഞ്ച് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 936 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 927 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

153 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളള 35 പേർക്ക് കൗൺസലിംഗ് നൽകി. ദ്രുതകർമ്മസേന 2986 വീടുകൾ സന്ദർശിച്ചു. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2630 പേരെയും മത്സ്യചന്തയിൽ 625 പേരെയും പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 65 പേരെയും സ്‌ക്രീൻ ചെയ്തു.