തൃശൂർ: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന ആക്ട്സ് ആംബുലൻസുകളുടെ സേവനത്തിന് ആരോഗ്യവകുപ്പിന്റെ അഭിനന്ദനം. കഴിഞ്ഞ മാർച്ച് 13 മുതൽ നടത്തിയ സേവനങ്ങളെ വിലയിരുത്തി ഡി.എം.ഒ ഡോ. കെ.ജെ റീനയാണ് ആക്ട്സ് ജനറൽ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മലിന് അഭിനന്ദന കത്തു കൈമാറിയത്. ആക്ട്സിന്റെ അഞ്ചു ബ്രാഞ്ചുകളിൽ നിന്നുള്ള ആംബുലൻസുകളാണ് വിട്ടു നൽകിയത്. ഈ ആംബുലൻസുകൾക്കുള്ള ഇന്ധനവും മറ്റു ചെലവുകളും ആരോഗ്യവകുപ്പാണ് നൽകിയിരുന്നത്. ഡി.എം.ഒ ഓഫീസിലെ ടി.പി.ചന്ദ്രൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഡ്രൈവർമാരായി പി.എം ഷെഫീക്, കെ.എം സുനീർ, പി.എ സാദിക്, രമേശ് കല്ലട, അഫ്രീം,
വളണ്ടിയർമാരായി എ.ജെ ജിഷ്ണു, കെ.ബി ഷജിൽ, ജോമോൻ സി. ജോർജ്, ബ്ലസൻ എന്നിവരാണ് സേവനം ചെയ്തിരുന്നത്. കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് സി.എസ് ധനൻ എന്നിവർ നേതൃത്വം നൽകി.