തൃശൂർ: വീട്ടിലും നാട്ടിലും അനുവർത്തിക്കേണ്ട ജലസംരക്ഷണ മാർഗ്ഗങ്ങളെ വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് നടത്തുന്നു. ജലമേഖലയിലെ വിവിധ വകുപ്പുകളിലെയും ഹരിതകേരളം മിഷനിലെ ജലഉപമിഷനിലെയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് 20 ന് വൈകിട്ട് 3 മുതൽ 4.30 വരെയാണ് ലൈവ് പരിപാടി. വീടുകളിലെ ജല ബഡ്ജറ്റിംഗ്, കൊവിഡ് കാലവും വേനൽക്കാലവും മുൻ നിറുത്തിയുളള മിത ജലവിനിയോഗം, നദീ പുനരുജ്ജീവനം, നീർച്ചാലുകളുടെ വീണ്ടെടുപ്പ് തുടങ്ങി ജലസംരക്ഷണ മേഖലയിലെ വിശദമായ സംശയ നിവാരണം ലൈവിൽ പങ്കെടുക്കുന്ന വിദഗ്ദ്ധർ നൽകും. facebook.com/