തൃശൂർ: ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് 25 മുതൽ ജില്ലയിൽ 1,92,000 ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി കിറ്റുകളും ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്തു. ഹെൽപ്പ് ഡെസ്ക്കുകളുടെ നിയന്ത്രണത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് സഹായം ആവശ്യമുള്ള വീടുകളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഹെൽപ് ഡെസ്ക് നമ്പറുകളിലേക്ക് വിളിക്കുന്നവർക്കും സഹായം എത്തിച്ച് നൽകുന്നുണ്ട്. ലോക്ക് ഡൗൺ തിയതി മുതൽ 80,000 ഭക്ഷണപ്പൊതികൾ ബി.ജെ.പി ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി കിറ്റുകളും കൂടാതെ ജില്ലയിൽ 65,000 മാസ്കുകളും ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സാനിറ്റൈസറും വിതരണം ചെയ്തു. യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ, റേഷൻ കടകൾ, ഹെൽത്ത് സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും രക്തദാനവും നടത്തുന്നുണ്ട്. മേയ് മൂന്നിനുള്ളിൽ 10 ലക്ഷം ഗുണഭോക്താക്കളിലേക്ക് ബി.ജെ.പി നൽകുന്ന സേവനം എത്തുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ: കെ.കെ അനീഷ് കുമാർ അറിയിച്ചു...