വടക്കാഞ്ചേരി: കർശന നിയന്ത്രണങ്ങളോടെയാകും നാളെ മുതൽ തുറക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനമെന്ന് നഗരസഭാ അധികൃതർ അറിയിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും ഇന്ന് മുതൽ വാഹന പ്രചാരണം ആരംഭിക്കും. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. ചട്ടം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 7 വരെ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും കൂട്ടം കൂടിയിരുന്ന് ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. രാത്രി ഏഴിന് ശേഷം എട്ട് വരെ ഹോട്ടലുകളിൽ നിന്നും പാർസൽ ഭക്ഷണം ലഭിക്കും.