പുതുക്കാട്: തൊട്ടിപ്പാൾ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും ഉൾപ്പെടെ 15,23,439 രൂപ സംഭാവന നൽകി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബാങ്ക് പ്രസിഡന്റ് സി.സദാനദനിൽ നിന്ന് തുക ഏറ്റുവാങ്ങി.
ആമ്പല്ലൂർ: സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രസിഡഡന്റിന്റെ ഒരു മാസത്തെ ഓണറേറിയം ഭരണസമിതി അംഗങ്ങളുടെ വിഹിതം എന്നിവ ഉൾപ്പെടെ 18,87,750 രൂപ നൽകി. പൊതുവിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന് ബാങ്ക് പ്രസിഡന്റ് വി.കെ. സുബ്രഹ്മണ്യൻ ചെക്ക് കൈമാറി.
പുതുക്കാട്: ടൗൺ സഹകരണ സംഘം ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയം, ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസ് എന്നിവ ഉൾപ്പെടെ 7,07,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മന്ത്രി സി. രവീന്ദ്രനാഥ് പ്രസിഡന്റ് കെ.കെ. ഗോഖലെയിൽ നിന്നും തുക ഏറ്റുവാങ്ങി.