തൃപ്രയാർ: സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ വലപ്പാട് യൂണിറ്റ് വലപ്പാട് സമൂഹ അടുക്കളയിലേക്ക് പലവ്യഞ്ജന വസ്തുക്കൾ നൽകി. യൂണിറ്റ് സെക്രട്ടറി കെ.കെ സെയ്തു മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർക്ക് വസ്തുക്കൾ കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം ഇ.വി ദശരദൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം വി. വി ചിദംബരം മാസ്റ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. എസ് ഷജിത്ത്, കെ.എം അബ്ദുൽ മജീദ്, മെമ്പർമാരായ കുട്ടൻ മാസ്റ്റർ, സി. ആർ ഷൈൻ, പി. ബി കണ്ണൻ, സി.ഡി.എസ് ചെയർപേഴ്സണൽ മല്ലിക ദേവൻ എന്നിവർ പങ്കെടുത്തു