valapad-police
ബംഗാളിലേക്ക് സൈക്കിളിൽ യാത്രതിരിച്ച അതിഥി തൊഴിലാളിയെ തിരികെയെത്തിച്ച് വലപ്പാട് പൊലീസ്

തൃപ്രയാർ: മാനസിക സംഘർഷത്തെ തുടർന്ന് വീട്ടിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച അതിഥി തൊഴിലാളി വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ മഹാബുൽ മണ്ഡലിനെ വലപ്പാട് പൊലീസ് തിരികെയെത്തിച്ചു. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ വീട്ടിലെ അവസ്ഥകളും നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ വന്നതും മഹാബുലിനെ മാനസിക സംഘർഷത്തിന് അടിമയാക്കി. ഇന്നലെ പുലർച്ചെയാണ് മബാബുൽ നാട്ടിലേക്ക് സൈക്കിളിൽ യാത്ര തിരിക്കാൻ തീരുമാനിച്ചത്. നാട്ടികയിൽ നിന്ന് നടന്നു തളിക്കുളത്ത് എത്തിച്ചേർന്നു. തുടർന്ന് പരാതി സ്റ്റേഷനിലെത്തി. പി.ആർ.ഒ സീനിയർ സിവിൽ പൊലീസ് ഓഫീസർ അസീസിന്റെ നേതൃത്വത്തിൽ മബാഹുലിനെ തിരികെ റൂമിൽ എത്തിച്ച് സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് വലപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ സുമേഷ് .കെ, സബ് ഇൻസ്‌പെക്ടർ അരിസ്റ്റോട്ടിൽ വി .പി എന്നിവരുടെ നിർദ്ദേശ പ്രകാരം വലപ്പാട് പഞ്ചായത്ത്‌ ഐ.സി.ഡി.എസ് സൂപ്പർവൈസർ വൈദേഹിയുടെ അവസരോചിതമായ കൗൺസലിംഗിലൂടെ മെഹബൂൽ മണ്ഡലിനെ ശാന്തനാക്കി, കാര്യങ്ങൾ പറഞ്ഞു മനസിലാക്കി താമസസ്ഥലത്തേക്ക് പറഞ്ഞയച്ചു . ബംഗാളി ഭാഷയിൽ സംസാരിക്കുന്നതിന് വെസ്റ്റ് ബംഗാൾ സ്വദേശി അക്ബറിന്റെ സഹായവും തേടി..