photo
രോഗ പ്രതിരോധത്തിനായി മാള പഞ്ചായത്തിൽ ഹോമിയോ മരുന്ന് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിനോദ് വിതയത്തിൽ ഓഫീസിനു മുന്നിൽ നടത്തിയ കുത്തിയിരിപ്പ്

മാള: രോഗപ്രതിരോധത്തിനായി മാള പഞ്ചായത്തിൽ ഹോമിയോ മരുന്ന് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി. പൊതുപ്രവർത്തകനായ വിനോദ് വിതയത്തിലാണ് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് നടത്തിയത്. മാളയിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് അറിയിപ്പ് നൽകിയിട്ടും പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ വിനോദ് വിതയത്തിൽ ആരോപിച്ചു. തുടർന്ന് മാള പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതേസമയം ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിന് പഞ്ചായത്തിന് സർക്കാർ നിർദേശം നൽകിയിരുന്നില്ലെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു ഉറുമീസ് പറഞ്ഞു...