isolat

തൃശൂർ: ദുബായിൽ പതിനായിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം പകർന്ന് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഐസൊലേഷൻ കേന്ദ്രം ഒരുക്കി മലയാളിക്കൂട്ടായ്മ. ദുബായ് കെ.എം.സി.സി പ്രവർത്തകരാണ് ഇതിനു പിന്നിൽ. പതിനായിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാവുന്ന അൽ വർസാനിലെ ഈ കേന്ദ്രത്തിൽ ഐസൊലേഷനിൽ ഇപ്പോൾ കഴിയുന്നത് നാലായിരത്തോളം പേർ.

അർദ്ധ സർക്കാർ സംരംഭമായ അൽ വാസലിന്റെ അധീനതയിലുള്ള 32 കെട്ടിടങ്ങളാണ് വിട്ടുകിട്ടിയത്. ദുബായ് ഹെൽത്ത് അതോറിറ്റി നേതൃത്വം നൽകി. സജ്ജമാക്കാൻ വേണ്ടിവന്നത് നാലു ദിവസം മാത്രം. ഭക്ഷണം, വസ്ത്രം അടക്കം എല്ലാം ഇവിടെയുണ്ട്.

മുസ്തഫ വേങ്ങര, മുസ്തഫ ഉസ്മാൻ, അബ്ദുള്ള പൊയിൽ, അൻവർ അമീൻ, ഷംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ, അൻവർ നഹ അലി ബിൻ സുലൈമാൻ എന്നിവരടങ്ങിയ സംഘം സബീൽ പാലസ് ഡയറക്ടറും അറബ് വ്യവസായിയുമായ ഹാരിബ് ബിൻ സുബൈഹുമായി നടത്തിയ ഇടപെടലാണ് തുണയായത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും കൂട്ടായ്മയ്ക്ക് വഴിയൊരുക്കി.


.............................

ഈ വിജയത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിക്കുന്ന ടീമിന്റെ സേവനം എടുത്തു പറയാതെ വയ്യ. 32 കെട്ടിടങ്ങളുടെ ഫർണിഷിംഗ് മുതൽ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത് ഈ ടീമാണ്. വ്യവസായ പ്രമുഖർ മുതൽ സാധാരണക്കാരുടെ വരെ പിന്തുണയോടെ 20ദശലക്ഷം രൂപയുടെ പ്രവർത്തനമാണ് നടത്തിയത്.

പാണക്കാട് മുനവറലി

ശിഹാബ് തങ്ങൾ