അരിമ്പൂർ : വാദ്യാഘോഷങ്ങളും, ആരവങ്ങളുമില്ലാതെ നടന്ന ലളിതമായ വിവാഹച്ചടങ്ങിന് ശേഷം ദമ്പതികൾ പൊതുപ്രവർത്തകർക്ക് ആദരവുമായെത്തി.
എറവ് കാട്ടാനി വീട്ടിൽ അപ്പുക്കുട്ടൻ - രജിത ദമ്പതികളുടെ മകൾ ശ്രീജിതയും, ചാലക്കുടി - കണ്ണമ്പുഴ പ്ലാവിട വീട്ടിൽ വേണുഗോപാലൻ - സുജാത ദമ്പതികളുടെ മകൻ അരുണും തമ്മിലുള്ള വിവാഹമായിരുന്നു. രാവിലെ 11.30 ഓടെ വധൂഗൃഹത്തിൽ നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളായ ഏതാനും പേർ മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം നവദമ്പതികൾ അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടർമാർക്കും, ഇരുപതോളം ജീവനക്കാർക്കും, ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് പൊലീസിനും മധുരം നൽകി. വാർഡംഗം സി. പി പോളിന്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കുള്ള സാന്ത്വന സഹായവും ആശുപത്രി അധികൃതരെ ഏല്പിച്ച ശേഷമാണ് ദമ്പതികൾ മടങ്ങിയത്. അന്തിക്കാട് അഡീഷണൽ എസ്.ഐ ഗിരിജാ വല്ലഭൻ, ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ഐ. വി, ഡോക്ടർമാരായ ഷീമ ഗംഗാധരൻ, അഞ്ജു, സിസ്റ്റർ ജെസി തുടങ്ങിയവർ ആദരമേറ്റു വാങ്ങിയ ശേഷം നവദമ്പതികളെ അനുഗ്രഹിച്ചു...