തൃശൂർ: ജില്ലയിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലുളളവരുടെ എണ്ണം 971 ആയി കുറഞ്ഞു. രോഗവ്യാപനത്തിന്റെ ഒരു ഘട്ടത്തിൽ 22,000 ഓളം പേർ വരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ജില്ലയാണ് തൃശൂർ. വീടുകളിൽ 963 പേരും ആശുപത്രികളിൽ 8 പേരും ഉൾപ്പെടെ ആകെ 971 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നുണ്ട്. തിങ്കളാഴ്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ വിട്ടു. ഇന്നലെ സാമ്പിളുകൾ ഒന്നും തന്നെ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതു വരെ 942 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 941 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഒരെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 184 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു.