തൃശൂർ: പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച മഞ്ഞ കാർഡുകൾക്കുള്ള സൗജന്യ റേഷൻ വിതരണം ജില്ലയിൽ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ വൈകിട്ട് നാല് വരെയുള്ള കണക്ക് പ്രകാരം 15,762 കാർഡുടമകൾ റേഷൻവിഹിതം കൈപ്പറ്റി. 52,677 കാർഡുടമകളിൽ നിന്നുള്ള 29.92 ശതമാനമാണിത്. അതേസമയം ഏപ്രിൽ ഒന്നിന് ആരംഭിച്ച സൗജന്യ റേഷൻ വിതരണവും ഭക്ഷ്യക്കിറ്റ് വിതരണവും പുരോഗമിക്കുന്നു. 8,19,129 പേർ സൗജന്യ റേഷൻ കൈപ്പറ്റി. 8.37 ലക്ഷം കാർഡുടമകളിൽ 97.86 ശതമാനം വരുന്ന ജനങ്ങളാണ് സൗജന്യ റേഷൻ വിഹിതം കൈപ്പറ്റിയത്. 97.18 ശതമാനം വരുന്ന 51,192 കുടുംബങ്ങൾ മുൻഗണന കാർഡിനുള്ള(എ.ഐ.വൈ) സൗജന്യ ഭക്ഷണ കിറ്റും കൈപ്പറ്റി. പൊതുവിതരണ വകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ താലൂക്കുകളിൽ താലൂക്ക് സപ്‌ളൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിൽ നടത്തിയ പരിശോധനയിൽ 21 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.