തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന ട്രാൻസ്‌ജെൻഡർ സുജിക്ക് സഹായം നൽകി ഗീത ഗോപി എം.എൽ.എ. ഒരു ചാക്ക് അരിയും പലവ്യഞ്ജനങ്ങളും നൽകി. ചന്ദ്രതാര ടീച്ചർ ഇട്ട ഫേസ് ബുക്കിൽ നിന്നാണ് സുജിയുടെ ദയനീയാവസ്ഥയെക്കുറിച്ച് എം.എൽ.എ മനസ്സിലാക്കിയത്. പാചകവാതകത്തിനുള്ള പൈസയ്ക്കായാണ് സുജി ചന്ദ്രതാര ടീച്ചറെ സമീപിച്ചത്. ഇതിനായുള്ള പണവും സ്വയം തൊഴിൽ എന്ന നിലയിൽ ലോട്ടറി കച്ചവടം നടത്തുന്നതിനായുള്ള ധനസഹായവും എം.എൽ.എ നൽകി. എം.എൽ.എയുടെ സുഹ്യത്ത് ഗുരുവായൂരിലെ സാരി സെന്റർ ഉടമയും സഹപാഠിയുമായ സ്മിത ഡേവിഡാണ് സഹായം വാഗ്ദാനം ചെയ്തത്.