ചേർപ്പ്: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഒ.എച്ച്.പി. മാസ്കുകൾ വിതരണം ചെയ്തു. ചേർപ്പ് പൊലീസ് ഇൻസ്‌പെക്ടർ ടി.വി. ഷിബു ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. സുനിൽകുമാറിന് മാസ്കുകൾ നൽകി ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർമാരായ ബാബുരാജ്, രജനീഷ്, പൊലീസ് ട്രെയിനികളായ അനൂപ്, അഭിലാഷ്, രനീഷ്, ജനമൈത്രി കോ - ഓർഡിനേറ്റർ പ്രദീപ് വലിയങ്ങോട്ട് രൻജീഷ് വലത്ത്, നിഷാദ്, ബഷീർ, ജോസ് ചാക്കോരി, ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.ജെ. ആന്റോ, നഴ്‌സിംഗ് സൂപ്പർവൈസർ വിജയ ലക്ഷ്മി, ഹെഡ് നഴ്‌സ് ആലീസ് എന്നിവർ .പങ്കെടുത്തു.