ചേർപ്പ്: പഞ്ചായത്ത് രണ്ടാം വാർഡായ പെരുമ്പിള്ളിശേരിയിൽ പൊതുപ്രവർത്തകരുടെ കൂട്ടായ്മയിലൂടെ മേഖലയിലെ അമ്പതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. പൊതുപ്രവർത്തകരായ ഇ.വി. ഉണ്ണിക്കൃഷ്ണൻ, പി.യു. റഷീദ്, സി.എൻ. മോഹനൻ, മുരളി പെരുമ്പിള്ളിശേരി, ശ്രീനിവാസൻ, സുകുമാരൻ എന്നിവർ നേതൃത്വം നൽകി. ജോൺസൺ വട്ടക്കുഴി, ആർ.ആർ.ജെ. ഗോൾഡ്, കണ്ണൻ കാരണയിൽ, ദീപ്തീഷ് കുമാർ, സാജി കൊട്ടിലപ്പാറ എന്നിവരുടെ പങ്കാളിത്തത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. വരും ദിവസങ്ങളിലും കിറ്റു വിതരണം നടക്കും.