വാടാനപ്പിള്ളി: വാടാനപ്പിള്ളി പഞ്ചായത്തുതല സമൂഹ അടുക്കളയ്ക്കായി തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായഹസ്തം കൈമാറി. തൃത്തല്ലൂർ കമലാ നെഹ്‌റു സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ 16 ഇനങ്ങൾ അടങ്ങുന്ന പലവ്യഞ്ജനങ്ങളാണ് വാടാനപ്പിളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരിക്ക് സ്‌കൂൾ പ്രിൻസിപ്പൽ വി.എ. ബാബു കൈമാറിയത്. സ്‌കൂൾ പ്രധാന അദ്ധ്യാപകൻ കെ.ആർ. ദേവാനന്ദ്, സമൂഹ അടുക്കള ചുമതലക്കാരി ഷീല സോമൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ മാസം 26ന് ആരംഭിച്ച വാടാനപ്പിള്ളിയിലെ പഞ്ചായത്തുതല സാമൂഹ അടുക്കള തൃത്തല്ലൂർ കമല നെഹ്‌റു സ്‌കൂളിലെ പാചകപ്പുരയിലാണ് പ്രവർത്തിച്ചു വരുന്നത്.