photo
കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്നുവെന്നും ഭക്ഷണം ഉറപ്പുവരുത്തുന്നില്ലെന്നും ആരോപിച്ച് സി.പി.എമ്മിന്റെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ പൊയ്യയിൽ നടന്ന പ്രതിഷേധം

മാള: കൊവിഡ് 19 അവസരത്തിലും കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്നുവെന്നും ഭക്ഷണം ഉറപ്പുവരുത്തുന്നില്ലെന്നും ആരോപിച്ച് വേറിട്ട പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.പി.എമ്മിന്റെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണം കാരണം സാമൂഹിക അകലം പാലിച്ചാണ് സമരം നടത്തിയത്. പ്രവർത്തകർ വീടുകളിലാണ് നിയമം പാലിച്ച് പ്ലക്കാർഡുമായി സമരം സംഘടിപ്പിച്ചത്. കേരള കർഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.കെ. ഡേവിസ് സ്വന്തം വീട്ടിൽ നിന്ന് സമരം ഉദ്‌ഘാടനം ചെയ്തു.